മുബാറക് അൽ കബീർ തുറമുഖം അടുത്ത വർഷം പ്രവർത്തനക്ഷമമാകും
text_fieldsമുബാറക് അൽ കബീർ തുറമുഖം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവുന്ന സ്വപ്ന പദ്ധതികളിലൊന്നായ മുബാറക് അൽ കബീർ തുറമുഖം 2026ൽ പ്രവർത്തനക്ഷമമാകും. ബുബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മുബാറക് അൽ-കബീർ തുറമുഖ പദ്ധതി അവസാന ഘട്ടത്തിലാണ്.
വിഷൻ 2035 വികസന ദർശനത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് തുറമുഖം. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിൽ പദ്ധതി നിർണായക സംഭാവന അർപ്പിക്കും. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം, വടക്കൻ മേഖലയുടെ വികസനം, ജി.ഡി.പി വർധിപ്പിക്കൽ, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കൽ എന്നീ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന പദ്ധതിയാണ് മുബാറക് അൽ കബീർ തുറമുഖം. കുവൈത്തിന്റെ വടക്കൻ തീരത്ത് ബുബിയാൻ ദ്വീപിൽ ഇറാഖ് അതിർത്തിക്കടുത്താണ് തുറമുഖ നിർമാണം.
ഇറാഖിലേക്കുള്ള കപ്പൽ പാതക്ക് ഇത് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ, തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിലാണ് മുബാറക് അൽs കബീർ തുറമുഖം സ്ഥിതി ചെയ്യുന്നതെന്നും അത് ബസറയിലേക്കുള്ള കപ്പൽപാതയിൽ ഒരുതരത്തിലുമുള്ള തടസ്സവും ഉണ്ടാക്കില്ലെന്നും കുവൈത്ത് ബോധിപ്പിച്ചു.
100 കോടി ദീനാറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
വിപുലവും അത്യാധുനികവുമായ സൗകര്യങ്ങളാണ് മുബാറക് അൽ കബീർ തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾ ഇതുവഴിയുള്ള ചരക്കുനീക്കത്തിെൻറ ഇടത്താവളമായി മുബാറക് അൽ കബീർ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

