Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘മു​ഹ​മ്മ​ദ് ന​ബി:...

‘മു​ഹ​മ്മ​ദ് ന​ബി: കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ’ കെ.​െ​എ.​ജി കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
‘മു​ഹ​മ്മ​ദ് ന​ബി: കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ’  കെ.​െ​എ.​ജി കാ​മ്പ​യി​ന്​ തു​ട​ക്കം
cancel
camera_alt???????????? ????: ????? ????????? ???????????? ??????????????? ??.????.??? ??????????? ????????????????????? ??????????? ???????????? ?????????? ???????? ??????? ???????? ????? ????????? ???? ??????????? ??????? ????? ?????????????? ??.???. ???????????????? ?????? ????????? ??????????? ????????????

കു​വൈ​ത്ത് സി​റ്റി: ‘മു​ഹ​മ്മ​ദ്​ ന​ബി: കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്​​ലാ​മി​ക് ഗ്രൂ​പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി.
ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം, പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന ഗാ​ന മ​ത്സ​രം, എ​ക്‌​സി​ബി​ഷ​ൻ, സ​മാ​പ​ന സ​മ്മേ​ള​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, അ​ബ്ബാ​സി​യ, അ​ബൂ​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ് മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ന​വം​ബ​ർ 15ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ വാ​ഗ്‌​മി​യും മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​റു​മാ​യ പി.​എം.​എ ഗ​ഫൂ​ർ പ​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​ക്ക്​ ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​െ​എ.​ജി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​ഹ​മ്മ​ദ് ന​ബി മാ​ന​വ​കു​ല​ത്തി​​െൻറ സ​മ്പൂ​ർ​ണ മാ​തൃ​ക​യാ​ണെ​ന്നും അ​പ​രി​ഷ്‌​കൃ​ത​രാ​യി​രു​ന്ന ഒ​രു ജ​ന​ത​യെ 23 വ​ർ​ഷം കൊ​ണ്ട് എ​ല്ലാ മേ​ഖ​ല​യി​ലും പ​രി​ഷ്ക​രി​ച്ച് സം​സ്കാ​ര​ത്തി​​െൻറ ഏ​റ്റ​വും ഉ​ന്ന​തി​യി​ലെ​ത്തി​ച്ച വി​പ്ല​വ​കാ​രി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഫൈ​സ​ൽ മ​ഞ്ചേ​രി പ​റ​ഞ്ഞു. പ്ര​വാ​ച​ക​ൻ പ്ര​സ​രി​പ്പി​ച്ച സ്നേ​ഹ​ത്തി​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും സ​മ​ത്വ​ത്തി​​െൻറ​യും സ​ന്ദേ​ശം ഏ​റെ പ്ര​സ​ക്ത​​മാ​യ കാ​ല​മാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ ‘ഇ​ദ്ദേ​ഹ​ത്തെ അ​റി​യു​ക’ എ​ന്ന ല​ഘു​ലേ​ഖ മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്‌​സ​ൽ ഖാ​ൻ അ​ബു​ഹ​ലീ​ഫ സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ൻ​റ്​ എം.​കെ. ശ്രീ​ജി​ത്തി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ എം.​കെ. ന​ജീ​ബ് സ്വാ​ഗ​ത​വും കെ.​ഐ.​ജി സെ​ക്ര​ട്ട​റി. പി.​ടി. ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmuahammed nabi
News Summary - muahammed nabi-kuwait-gulf news
Next Story