എം.ടി: മതേതരത്വത്തിനായി ശക്തമായി നിലകൊണ്ട വ്യക്തി -കല കുവൈത്ത്
text_fieldsഎം.ടിയുടെ അനുശോചന യോഗത്തിൽ സജി തോമസ് മാത്യു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് എം.ടി. വാസുദേവൻ നായർ അനുശോചന യോഗം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ഇന്ത്യൻ മതേതരത്വം അപകടത്തിൽ ആകുമ്പോഴൊക്കെയും അതിനെതിരായി തന്റെ തൂലിക ചലിപ്പിക്കാൻ തയാറായ ആളാണ് എം.ടിയെന്ന് കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സൂചിപ്പിച്ചു. ആർ. നാഗനാഥൻ, ജെ. സജി, ബിനോയ് ചന്ദ്രൻ, ഉണ്ണിമായ, ജോബി വർഗീസ്, നിഖിൽ, ആശാലത, ഷേർലി ശശിരാജൻ, മണികണ്ഠൻ വട്ടംകുളം, കൃഷ്ണൻ കടലുണ്ടി, ടി.വി. ഹിക്മത്, കീർത്തി സുമേഷ്, സി. രജീഷ്, റിച്ചി കെ. ജോർജ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ വേദിയിൽ സന്നിഹിതനായിരുന്നു. ജനറൽ സെക്രട്ടറി സജി തോമസ് സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു.

