എം.എം.എഫ് ഉപന്യാസ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറം കുവൈത്ത്, പത്താം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യർഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ഒന്ന്, രണ്ട് സമ്മാനങ്ങള്‍ പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. നിരഞ്ജന ആനന്ദ് ഇന്ത്യന്‍ എജുക്കേഷനല്‍ സ്കൂൾ (ഐ.ഇ.എസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, മെറില്‍ സൂസന് സാം (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സാല്‍മിയ, -സീനിയർ) രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. ഇന്ത്യ ഇൻറര്‍നാഷനല്‍ സ്കൂളിലെ ശശാങ്ക് ചീക്കലയും നിഷല്‍ അലക്സാണ്ടറും മൂന്നാം സ്ഥാനം പങ്കിട്ടു. ‘നോട്ട് നിരോധനം, ഗുണവും ദോഷവും’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. മത്സര വിജയികള്‍ക്കുള്ള സ്വർണ മെഡലുകള്‍ മീഡിയ ഫോറത്തിെൻറ വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
