പി.സി.ആർ പരിശോധന നിരക്ക് 10 ദിനാറായി കുറക്കണമെന്ന് എം.പി
text_fieldsമുഹമ്മദ് അൽ ഹുവൈല എം.പി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളിൽ പി.സി.ആർ പരിശോധന നിരക്ക് കുറക്കണമെന്ന ആവശ്യവുമായി ഡോ. മുഹമ്മദ് അൽ ഹുവൈല എം.പി. നിലവിൽ 20 ദീനാറുള്ളത് പത്ത് ദീനാറായി കുറക്കണമെന്നാണ് ആവശ്യം.
വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്ന കുവൈത്തി കുടുംബങ്ങൾക്ക് ഉയർന്ന പി.സി.ആർ പരിശോധന നിരക്ക് ഭാരം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുവൈത്തിൽ നിരക്ക് കൂടുതലാണെന്നും പല രാജ്യങ്ങളും നാമമാത്രമായ നിരക്കാണ് ഇൗടാക്കുന്നതെന്നും ചില രാജ്യങ്ങളിൽ പൗരന്മാർക്ക് പരിശോധന സൗജന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

