വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളെ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ നീക്കം. ഒരാൾ നിരവധി വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുകയോ പാട്ടത്തിനോ വാടകക്കോ നൽകുകയോ ചെയ്യുന്നത് നിരവധിയാണ്. കമേഴ്സ്യൽ ലൈസൻസ് സ്വന്തമാക്കാതെ ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക സർക്കാറിന് നഷ്ടം വരുന്നതായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണനീക്കം. വിദേശികളുടെ പേരിൽ പരമാവധി വാങ്ങാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിബന്ധന വെക്കുകയും അധിക വാഹനങ്ങൾക്ക് ഫീസ് ചുമത്തുകയുമാണ് പരിഗണിക്കുന്നത്.
ചില വിദേശികൾ 50ലേറെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത് ഗതാഗത വകുപ്പ് നിശ്ചയിച്ച പഠനസമിതിയാണ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പഠനസമിതിയെ നിശ്ചയിച്ചത്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾതന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിലേറെ വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്ക് കഴിയുന്നില്ല. പ്രതിവർഷം 4.8 വർധനയാണ് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ഓരോ വർഷവും ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസൻസുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

