Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശികൾക്കും ശൈത്യകാല...

വിദേശികൾക്കും ശൈത്യകാല വാക്​സിൻ നൽകാൻ നീക്കം കൂടുതൽ ഡോസ്​ വാക്​സിൻ ഇറക്കുമതിക്ക്​ ഒാർഡർ നൽകി

text_fields
bookmark_border
വിദേശികൾക്കും ശൈത്യകാല വാക്​സിൻ നൽകാൻ നീക്കം കൂടുതൽ ഡോസ്​ വാക്​സിൻ ഇറക്കുമതിക്ക്​ ഒാർഡർ നൽകി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശൈത്യകാല വാക്​സിൻ വിദേശികൾക്കുകൂടി നൽകാൻ ആലോചന. നിലവിൽ വാക്​സിനേഷൻ കാമ്പയിൻ കുവൈത്തികൾക്ക്​ മാത്രമായാണ്​ നടത്തുന്നത്​.ലഭ്യമായ അളവ്​ വാക്​സിൻ വിദേശികൾക്ക്​ തികയാത്തതിനാലാണ്​ സ്വദേശികൾക്ക്​ മാത്രമാക്കിയതെന്നും കൂടുതൽ അളവ്​ ഇൻഫ്ലുവൻസ വാക്​സിൻ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം തയാറെടുപ്പ്​ തുടങ്ങിയതായും കിട്ടിയാൽ വിദേശികൾക്കും നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

3.95 ലക്ഷം ദീനാർ ചെലവിൽ ഇൻഫ്ലുവൻസ വാക്​സിൻ ഇറക്കുമതിക്ക്​ ആരോഗ്യ മന്ത്രാലയത്തിന്​ സെൻട്രൽ ഏജൻസി ഫോർ പബ്ലിക്​ ടെൻഡർ അനുമതി നൽകിയിട്ടുണ്ട്​. ഒക്​ടോബർ 15നാണ്​ കുവൈത്തിൽ ​ശൈത്യകാല വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചത്​.ശരീരത്തി​െൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത്​ കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്​ടീരിയൽ ന്യൂമോണിയ, ചിക്കൻപോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കും.

നേരത്തേ സമൂഹ മാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും വാർത്ത കണ്ട്​ നിർദിഷ്​ട കേന്ദ്രങ്ങളിൽ എത്തിയ വിദേശികൾക്ക്​ നിരാശരായി മടങ്ങേണ്ടിവന്നു. കാമ്പയിൻ ആരംഭിച്ചപ്പോൾ പൗരത്വം മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്നില്ല.മന്ത്രാലയം ഒാർഡർ നൽകിയ അത്രയും ഡോസ്​ ലഭ്യമാവാത്തതാണ്​ വിനയായത്​. വാക്​സിനേഷൻ സ്വദേശികൾക്ക്​ മാത്രമാക്കിയതിൽ സമൂഹ മാധ്യമങ്ങളിൽ കുവൈത്തികൾതന്നെ എതിർപ്പുയർത്തിയിട്ടുണ്ട്​.

ജനസംഖ്യയിൽ 30 ശതമാനം മാത്രമുള്ള കുവൈത്തികൾക്ക്​ മാത്രമായി നടത്തുന്ന വാക്​സിനേഷൻ പ്രയോജനം ചെയ്യില്ലെന്നും ഭൂരിഭാഗം ആളുകൾക്കും രോഗ പ്രതിരോധ ശേഷി നൽകാതെ ഉദ്ദേശിച്ച നേട്ടം ലഭിക്കില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.തണുപ്പുകാല വാക്​സിനേഷൻ ആരംഭിച്ചതിന്​ ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത്​ 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക്​ കഴിഞ്ഞ വർഷം 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winter vaccine
Next Story