Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ർ​ഷി​ക...

കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​ൻ നീ​ക്കം
cancel
camera_alt

കു​വൈ​ത്തി​ലെ ഫാ​മു​ക​ളി​ലൊ​ന്ന്

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​ൻ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്നു. ഫാം ​ടൂ​റി​സ​ത്തി​ന്​ വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്നെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​ഴി​വു​ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന പ്ര​ധാ​ന ഇ​ടം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഫാം ​ഹൗ​സു​ക​ളാ​ണ്. ഇ​വ പ​ല​തും ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ആ​ഴ്​​ച അ​ബ്​​ദ​ലി​യി​ലെ മൂ​ന്ന്​ ഫാം ​ഹൗ​സു​ക​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​നാ​ണ്​ ന​ട​പ​ടി നേ​രി​ട്ട​ത്. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ പൊ​തു​ജ​നാ​ഭി​പ്രാ​യ​മു​ണ്ടാ​യി. രാ​ജ്യ​ത്ത്​ വി​നോ​ദ പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​ത്തി​ന്​ ഇ​ല്ലാ​തി​രി​ക്കെ ഫാം ​ഹൗ​സു​ക​ളി​ലെ വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്​ ശ​രി​യാ​യി​ല്ലെ​ന്നാ​ണ്​ കു​വൈ​ത്തി​ക​ൾ വ്യാ​പ​ക​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. കൃ​ഷി, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യി​ൽ ഒ​രു​മി​ച്ച്​ ഒ​രു​പാ​ട്​ സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഫാം ​ഹൗ​സു​ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നാ​ണ്​ ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ്​ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ഫാം ​ഉ​ട​മ​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ​ർ​ക്കാ​ർ ഭൂ​മി ഏ​തൊ​ക്കെ വ്യ​വ​സ്ഥ​യി​ൽ ഏ​ത്​ ആ​വ​ശ്യ​ത്തി​നാ​ണോ ന​ൽ​കി​യ​ത്​ അ​തി​ന്​ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. അ​ബ്​​ദ​ലി, വ​ഫ്​​റ, ക​ബ്​​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു​ന​ൽ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ കാ​ർ​ഷി​ക ​പ​ബ്ലി​ക്​ അ​തോ​റി​റ്റി അ​ടു​ത്ത ദി​വ​സം കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait tourism
Next Story