Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകമ്പനികളുടെ ഉടമാവകാശം...

കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കം

text_fields
bookmark_border
കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഉ​ട​മാ​വ​കാ​ശം വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കാ​ൻ നീ​ക്ക​മു​ള്ള​താ​യി റി​പ്പോ​ർ​ട്ട്. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും സാ​മ്പ​ത്തി​ക​വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടാ​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​ൽ അ​റ​ബി​യ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​വൈ​ത്ത്​ ഡ​യ​റ​ക്​​ട്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ സൂ​ച​ന ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കു​വൈ​ത്തി​ന്​ 100 കോ​ടി ദീ​നാ​റി​െൻറ നി​ക്ഷേ​പ​മാ​ണ്​ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 2030ഒാ​ടെ കു​വൈ​ത്ത്​ 5000 കോ​ടി ഡോ​ള​ർ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നാ​യി വി​ദേ​ശ​നി​ക്ഷേ​പ​ക​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും രാ​ജ്യ​ത്തെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 21 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​രം​ഭ​ക​ർ രാ​ജ്യ​ത്ത്​ മു​ത​ൽ മു​ട​ക്കി​യി​ട്ടു​ണ്ട്. സേ​വ​ന​മേ​ഖ​ല​യി​ലാ​ണ്​ ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത്. ​െഎ.​ടി, എ​ണ്ണ, പ്ര​കൃ​തി​വാ​ത​കം, നി​ർ​മാ​ണം, പ​രി​ശീ​ല​നം, ആ​രോ​ഗ്യം, ഉൗ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​യി. രാ​ജ്യ​ത്തെ ബി​സി​ന​സ്​ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:Foreign companies 
News Summary - Move to give ownership of companies to foreigners
Next Story