Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പതാമത് കുവൈത്ത് മോേട്ടാർ ഷോ സമാപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാഹന പ്രേമികൾക്ക് കൺകുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച് ഒമ്പ താമത് കുവൈത്ത് മോേട്ടാർ ഷോ സമാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഒാേട്ടാമോട്ടിവ് ഇവൻറായ കുവൈത്ത് മോേട്ടാർ ഷോ ജനുവരി 16 മുതൽ 25 വരെ ‘360’ മാളിലാണ് നടന്നത്. ഒമ്പതാമത് എഡിഷനിൽ അമേരിക്ക, യൂറോപ്, ജപ്പാൻ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ 40 ബ്രാൻഡുകൾ സംബന്ധിച്ചു. ചില വാഹനങ്ങൾ കുവൈത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. മൂന്നര ലക്ഷത്തിലേറെ പേർ പത്തുദിവസത്തിനിടെ സന്ദർശിച്ചതായാണ് സംഘാടകർ അവകാശപ്പെടുന്നത്. 360 മാളിലെ മെസനൈൻ ഫ്ലോറിൽ നടന്ന പരിപാടിയുടെ മുഖ്യ ആകർഷണം ലോകത്തിലെ മികച്ച കാർ നിർമാതാക്കളുടെ പ്രദർശനം തന്നെയായിരുന്നു. തദ്ദേശീയ ഡീലർമാർ മേളയിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
