കെ.ഐ.ജി അബൂഹലീഫ ഏരിയ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി അബൂഹലീഫ ഏരിയ മാനവ വിഭവശേഷി വികസന വകുപ്പ് സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്
കുവൈത്ത് സിറ്റി: കെ.ഐ.ജി അബൂഹലീഫ ഏരിയ മാനവ വിഭവശേഷി വികസന വകുപ്പ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റീഫൻ ആർ. കോവെയുടെ ‘കാര്യക്ഷമതയുള്ളവരുടെ ഏഴുശീലങ്ങൾ’ എന്ന കൃതിയെ ആസ്പദമാക്കി ഡോ. അബ്ദുറഹ്മാൻ കുട്ടി ക്ലാസ് നയിച്ചു. വ്യക്തികളുടെ സമൂല വളർച്ചക്കും കഴിവുകൾ വർധിപ്പിക്കാനും കാര്യമായ ശ്രമം ഓരോ വ്യക്തിയും സ്ഥിരമായി നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
കെ.ഐ.ജി അബൂഹലീഫ ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് പാലാറ അധ്യക്ഷത വഹിച്ചു. എച്ച്.ആർ.ഡി ഏരിയ കോഓഡിനേറ്റർ അഷ്കർ മാളിയേക്കൽ സ്വാഗതവും ഏരിയ പ്രസിഡന്റ് കെ.എം. ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

