അമ്മഹൃദയവും നിലച്ചു; വേദന താങ്ങാതെ
text_fieldsകുവൈത്ത് സിറ്റി: മകെൻറ വേർപാടിെൻറ വാർത്തയറിഞ്ഞ ആ അമ്മയുടെ മനസ്സിൽ, അവസാനമായി ഒരുനോക്കുകാണാൻ കൂടി അവസരമില്ലല്ലോ എന്ന യാഥാർഥ്യം ഒരുനിമിഷം മിന്നിമറഞ്ഞിരിക്കണം. അതുകൂടി താങ്ങാനുള്ള ശേഷി ആ മാതൃഹൃദയത്തിനുണ്ടായില്ല.
നെഞ്ചുപൊട്ടി മരിച്ചുവെന്ന് പറയാം. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചത്. വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോൾ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്നുള്ള വിമാന സർവീസ് നിർത്തിവെച്ചതിനാൽ ഇപ്പോൾ മൃതദേഹം നാട്ടിലയക്കാനും കഴിയുന്നില്ല. രഞ്ജുവിെൻറ ഭാര്യ ജീനയും അദാൻ ആശുപത്രിയിൽ നഴ്സ് ആണ്. മകൾ: ഇവാഞ്ജലീന എൽസ. അബൂഹലീഫയിലായിരുന്നു താമസം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
