സൗദി നിർമിത വസ്തുക്കൾ ഉപയോഗിച്ച് പള്ളി നിർമിക്കും
text_fieldsസൗദി നിർമിത വസ്തുക്കൾ ഉപയോഗിച്ച് പള്ളി നിർമിക്കുന്ന കരാറിലൊപ്പിട്ടപ്പോൾ
റിയാദ്: പൂർണമായും സൗദിയിൽ നിർമിച്ച ഉൽപന്നങ്ങൾ ഉപയോഗിച്ച് പള്ളി നിർമിക്കാൻ കരാർ ഒപ്പിട്ടു. വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫിെൻറ നേതൃത്വത്തിൽ സൗദി കയറ്റുമതി വികസന അതോറിറ്റിയുമായും ഫഹദ് എൻജിനീയറിങ് കൺസൾട്ടിങ് ഓഫിസുമായും റോഡ്സൈഡ് പള്ളി പരിപാലന അസോസിയേഷനാണ് ത്രികക്ഷി കരാർ ഒപ്പുവെച്ചത്.
പൂർണമായും സൗദി നിർമിത ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ആദ്യത്തെ പള്ളിയായിരിക്കും ഇത്. പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുക, പള്ളി നിർമാണ പദ്ധതികളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിയാദിൽ നടന്ന ‘മെയ്ഡ് ഇൻ സൗദി അറേബ്യ 2025’ പ്രദർശനത്തിനിടെയാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
‘മെയ്ഡ് ഇൻ സൗദി’ എന്ന ബ്രാൻഡ് ഉള്ള ദേശീയ ഉൽപന്നങ്ങൾ പള്ളി നിർമാണത്തിൽ ഉപയോഗിക്കുന്നതിലൂടെ കമ്യൂണിറ്റി പദ്ധതികളിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കുക എന്നതാണ് കരാറിെൻറ ലക്ഷ്യം. ഇത് സൗദി വ്യവസായത്തിെൻറ ഗുണനിലവാരം ഉയർത്തിക്കാട്ടുന്നതിനും പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുന്നതിനും പള്ളി വാസ്തുവിദ്യയിൽ ദേശീയ ഐഡൻറിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. കരാർ പ്രകാരം റോഡ്സൈഡ് പള്ളി പരിപാലന അസോസിയേഷനാണ് പള്ളിയുടെ നിർമാണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. അസോസിയേഷെൻറ അംഗീകൃത വാസ്തുവിദ്യാ, ദൃശ്യ ഐഡൻറിറ്റിയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കും. കൂടാതെ, നിർമാണം പൂർത്തിയായതിന് ശേഷം പള്ളിയുടെ പ്രവർത്തനത്തിനും പരിപാലനത്തിനും അസോസിയേഷൻ ഉത്തരവാദിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

