Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ടു​ത​ൽ ജാ​ഗ്ര​ത​യും...

കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും സ​ന്ന​ദ്ധ​ത​യും ആ​വ​ശ്യം -​പ്ര​തി​രോ​ധ മ​ന്ത്രി

text_fields
bookmark_border
meeting
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ ​അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും സ​ന്ന​ദ്ധ​ത​യും ത​യാ​റെ​ടു​പ്പും ആ​വ​ശ്യ​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് മു​തി​ർ​ന്ന സൈ​നി​ക മേ​ധാ​വി​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

സൈ​നി​ക മേ​ഖ​ല​ക​ളി​ലെ എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പ​ര്യ​വും പി​ന്തു​ണ​യും ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ സൈ​നി​ക യൂ​നി​റ്റു​ക​ളും സൈ​നി​ക മേ​ഖ​ല​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും സ​ജീ​വ​മാ​ക്കേ​ണ്ട​തി​ന്റെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ വ​ർ​ക്ക്ഫ്ലോ മെ​ക്കാ​നി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. എ​ല്ലാ സൈ​നി​ക യൂ​നി​റ്റു​ക​ളി​ലും ത​യാ​റാ​ക്കി​യ പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും അ​വ​ലോ​ക​നം ചെ​യ്ത​താ​യും സൈ​ന്യം വാ​ർ​ത്ത​ാക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - More vigilance and preparedness needed - Defense Minister
Next Story