Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ മൂ​ന്നു​ ല​ക്ഷം ക​വി​ഞ്ഞു

text_fields
bookmark_border
കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ മൂ​ന്നു​ ല​ക്ഷം ക​വി​ഞ്ഞു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ മൂ​ന്ന്​ ല​ക്ഷം ക​വി​ഞ്ഞു. 3,00,455 പേ​ർ​ക്ക് കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത്​ മു​ത​ൽ​ തി​ങ്ക​ളാ​ഴ്​​ച വ​രെ വൈ​റ​സ്​ ബാ​ധി​ച്ച​പ്പോ​ൾ 2,86,199 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. 1741 ​പേ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി.

ബാ​ക്കി 12,515 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 145 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തി​ങ്ക​ളാ​ഴ്​​ച 1240 പു​തി​യ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 1081 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഏ​ഴ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 9386 പേ​ർ​ക്ക്​ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. 95.26 ശ​ത​മാ​ന​മാ​ണ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി.

ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 25,35,029 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇൗ ​ആ​ഴ്​​ച കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്​ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച 800ൽ ​താ​​ഴേ​ക്ക്​ പോ​യ കേ​സു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി.മ​ര​ണ​വും വ​ർ​ധി​ച്ചു. ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ച​ശേ​ഷം കേ​സു​ക​ളി​ലും മ​ര​ണ നി​ര​ക്കി​ലും വ​ർ​ധ​ന​യു​ണ്ടെ​ന്നാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

Show Full Article
TAGS:Covid19 Covid patient gulf covid 
News Summary - More than three lakh people have been affected by the virus in Kuwait
Next Story