Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ പ്രതിസന്ധി:...

കോവിഡ്​ പ്രതിസന്ധി: കുവൈത്തിൽ 430ലേറെ ട്രാവൽ ഏജൻസികൾ കടക്കെണിയിൽ

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധി: കുവൈത്തിൽ 430ലേറെ ട്രാവൽ ഏജൻസികൾ കടക്കെണിയിൽ
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി കുവൈത്തിലെ ​430ലേറെ ട്രാവൽ ഏജൻസി​കളെ കടക്കെണിയിലാക്കിയതായി കുവൈത്തി ട്രാവൽ ആൻഡ്​ ടൂറിസം ഏജൻസീസ്​ അസോസിയേഷൻ വ്യക്​തമാക്കി. അന്താരാഷ്​ട്ര വ്യോമഗാതഗതത്തിലുണ്ടായ പ്രതിസന്ധിയാണ്​ ട്രാവൽ ഏജൻസികളെയും ബാധിച്ചത്​. ചെറിയ കമ്പനികളാണ്​ ഏറെ പ്രതിസന്ധി നേരിട്ടത്​. പലതും പൂട്ടലി​െൻറ വക്കിലാണ്​.

ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിച്ചിട്ടുണ്ടെങ്കിലും 31 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തിരിച്ചടിയായി. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യ, ഇൗജിപ്​ത്​, ഫിലിപ്പീൻസ്, ശ്രീലങ്ക,​ ബംഗ്ലാദേശ്​ തുടങ്ങിയവയെല്ലാം വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ വരും.

30 ശതമാനം ശേഷിയിൽ മാത്രമാണ്​ കുവൈത്ത്​ വിമാനത്താവളം പ്രവർത്തിക്കുന്നത്​. ​കുവൈത്തികളുടെ വിദേശ സഞ്ചാരവും ഇപ്പോൾ പരിമിതമാണ്​. കർശനമായ നിബന്ധനളോടെയും പ്രത്യേക അനുമതി വാങ്ങിയും ചികിത്സയും ക്വാറൻറീനും സ്വന്തം ചെലവിൽ നടത്താമെന്ന ഉറപ്പുവാങ്ങിയും മാത്രമാണ്​ കുവൈതതികളുടെ വിദേശ സഞ്ചാരം. സാധാരണ വേനലിൽ കുവൈത്തികൾ വിദേശത്ത് അവധിയാഘോഷത്തിന്​​ പോവാറുണ്ട്​. ഉറപ്പായ മിനിമം ബിസിനസ്​ പോലും മുടങ്ങിയതോടെയാണ്​ ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായത്​. ആഗസ്​റ്റിന്​ മുമ്പ്​ നാലുമാസം വ്യോമഗതാഗതം പൂർണമായ തടസ്സപ്പെട്ടപ്പോൾ തന്നെ ​ട്രാവൽ ഏജൻസികൾ പാപ്പരായിരുന്നു. ട്രാവൽ മേഖലയിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന്​ തൊഴിലാളികളും തൊഴിൽനഷ്​ട ഭീഷണി നേരിടുന്നു. നിരവധി പേർക്ക്​ ഇതിനകം തൊഴിൽ നഷ്​ട​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightcovidtravelkuwaitകുവൈത്ത്​വിമാനംകോവിഡ്​പ്രതിസന്ധി
Next Story