Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​ത്ത്​...

വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ 3,90,000 പേ​രു​ടെ ഇ​ഖാ​മ ന​ഷ്​​ട​മാ​യി

text_fields
bookmark_border
വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ 3,90,000 പേ​രു​ടെ ഇ​ഖാ​മ ന​ഷ്​​ട​മാ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ 3,90,000 ​കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​റ​ബ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ സ്വ​ന്തം നാ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

യ​ഥാ​സ​മ​യം പു​തു​ക്കാ​ത്ത​തി​നാ​ലാ​ണ്​ ഇ​ഖാ​മ അ​സാ​ധു​വാ​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല, സ്വ​കാ​ര്യ മേ​ഖ​ല, ഗാ​ർ​ഹി​ക മേ​ഖ​ല, കു​ടും​ബ വി​സ തു​ട​ങ്ങി എ​ല്ലാ​ത്ത​രം വി​സ​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി പു​തു​ക്കാ​ൻ സാ​ധി​ക്കും. സ്​​പോ​ൺ​സ​റി​നോ മ​ൻ​ദൂ​ബി​നോ ആ​ണ്​ ഇ​തു​ ക​ഴി​യു​ക.

സ്​​പോ​ൺ​സ​ർ അ​ല്ലെ​ങ്കി​ൽ ക​മ്പ​നി ഒാ​ൺ​ലൈ​നാ​യി പു​തു​ക്കാ​തി​രു​ന്ന​തി​െൻറ പേ​രി​ലോ ക​മ്പ​നി​യു​ടെ രേ​ഖ​ക​ൾ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട​തി​െൻറ പേ​രി​ലോ അ​ശ്ര​ദ്ധ മൂ​ല​മോ ആ​ണ്​ നി​ര​വ​ധി പേ​രു​ടെ ഇ​ഖാ​മ റ​ദ്ദാ​യ​ത്. ആ​റു​മാ​സ​ത്തി​ലേ​റെ രാ​ജ്യ​ത്തി​ന്​ പു​റ​ത്താ​യാ​ൽ ഇ​ഖാ​മ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന നി​യ​മം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധു​വാ​യ ഇ​ഖാ​മ ഉ​ള്ളി​ട​ത്തോ​ളം കാ​ലം പ്ര​വാ​സി​ക​ൾ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യും. ദീ​ർ​ഘ​നാ​ളാ​യി വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ വ​ലി​യ സൗ​ക​ര്യ​മാ​യി​രു​ന്നു ഒാ​ൺ​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പു​തു​ക്കാ​തെ ഇ​ഖാ​മ അ​സാ​ധു​വാ​യ​വ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroadkuwait cityiqama
News Summary - More than 390,000 people who went abroad lost their homes
Next Story