Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2023 8:27 AM IST Updated On
date_range 11 Dec 2023 8:27 AM ISTകുവൈത്തിൽ ഹജ്ജ് അപേക്ഷകർ ഇതുവരെ 39,000ത്തിലധികം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഈ വർഷം ഹജ്ജ് രജിസ്ട്രേഷനുള്ള സമയം ബുധനാഴ്ച അവസാനിക്കും. ഇതുവരെ 39,000ത്തിലധികം വ്യക്തികൾ ഹജ്ജിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹജ്ജ് കാമ്പയിൻസ് യൂനിയൻ തലവൻ അഹമ്മദ് അൽ ദുവൈഹി പറഞ്ഞു.
എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള സെൻട്രൽ രജിസ്ട്രേഷൻ കാലാവധി ഈ മാസം 13 ന് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 14 മുതൽ ഡിസംബർ 20 വരെ ഹജ്ജ് എക്സിബിഷന്റെ അഞ്ചാം പതിപ്പ് നടക്കും. ഈ വർഷം 8,000 തീർഥാടകർക്കാണ് കുവൈത്തിൽ നിന്ന് ഹജ്ജിന് അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

