Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര സഹായ പ്ലാറ്റ്‌ഫോം വഴി 36 ദശലക്ഷം ദീനാറിലധികം വിതരണം ചെയ്തു

text_fields
bookmark_border
കേന്ദ്ര സഹായ പ്ലാറ്റ്‌ഫോം വഴി 36 ദശലക്ഷം ദീനാറിലധികം വിതരണം ചെയ്തു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ കേന്ദ്ര സഹായ പ്ലാറ്റ്‌ഫോം വഴി 36 ദശലക്ഷം ദീനാറിലധികം സംഭാവനകൾ വിതരണം ചെയ്തു. സാമൂഹികകാര്യ മന്ത്രാലയത്തിലെ സാമൂഹിക ക്ഷേമ വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ അൽ എനെസിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനുള്ളിലെ സഹായ വിതരണത്തിനാണ് ഇവ ഉപയോഗിച്ചത്.

സഹായ അഭ്യർത്ഥനകൾ പ്ലാറ്റ്‌ഫോം വഴി സ്വീകരിച്ച് കുടുംബ സഹായം, ചികിത്സാ സഹായം തുടങ്ങിയ ആവശ്യങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട ചാരിറ്റി സംഘടനകൾക്ക് കൈമാറുന്നതാണ് സംവിധാനം. ഒന്നര വർഷം മുമ്പാണ് ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തിക്കാനും സംഭാവനകളുടെ ആവർത്തനം ഒഴിവാക്കാനും പ്ലാറ്റ്‌ഫോം സഹായിക്കുന്നതായി മന്ത്രാലയം അറിയിച്ചു. കുവൈത്തിനുള്ളിൽ സഹായ വിതരണത്തിന് മുൻഗണന നൽകുന്ന ഈ സംവിധാനം സംഭാവന പ്രവർത്തനങ്ങളുടെ സുതാര്യത വർധിപ്പിക്കുന്നതിനും സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More than 36 million dinars distributed through the central assistance platform
Next Story