Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 10,000 പേ​ർ അ​റ​സ്​​റ്റി​ലാ​യി

text_fields
bookmark_border
കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 10,000 പേ​ർ അ​റ​സ്​​റ്റി​ലാ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 10,000 പേ​ർ അ​റ​സ്​​റ്റി​ലാ​യി. 7000 വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​ണ് വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​ത്ര​യും പേ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. അ​മ്പ​തോ​ളം പേ​ർ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നീ കേ​സു​ക​ളി​ലും 45 പേ​ർ പൊ​തു മു​ത​ൽ ദു​രു​പ​യോ​ഗം ​ചെ​യ്​​ത കേ​സി​ലും 120 പേ​ർ സാ​യു​ധ ക​വ​ർ​ച്ച, ബ​ലാ​ത്സം​ഗം എ​ന്നീ കേ​സു​ക​ളി​ലു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കൈ​ക്കൂ​ലി കേ​സി​ൽ 18 പേ​രെ​യും മ​ന്ത്ര​വാ​ദ കേ​സി​ൽ 13 പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കൂ​ടു​ത​ൽ അ​റ​സ്​​റ്റു​ക​ൾ.

അ​തി​നു​ശേ​ഷം വ​രു​ന്ന​ത്​ മോ​ഷ​ണം, ക​വ​ർ​ച്ച കേ​സു​ക​ളാ​ണ്. ഭി​ക്ഷാ​ട​നം ന​ട​ത്തി​യ​തി​നും ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ന്​ ഏ​താ​നും പേ​ർ അ​റ​സ്​​റ്റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait arrest
Next Story