Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ൽ ആ​പ്പി​ൽ...

സ​ഹ​ൽ ആ​പ്പി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
സ​ഹ​ൽ ആ​പ്പി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ
cancel

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍. പൗ​ര​ന്മാ​ർ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സും അ​പേ​ക്ഷ ഫോ​റ​വും ന​ൽ​ക​ൽ, പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ സേ​വ​നം, വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ട്രി വി​സ ന​ൽ​കു​ക എ​ന്നി​വ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ളെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വി​ക​സി​പ്പി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്. സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളു​ടെ വേ​ഗ​ത്തി​നും ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ സ​ഹാ​യി​ക്കു​ന്നു.

വ​രും കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ സ​ഹ​ൽ ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹ​ൽ ആ​പ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ പേ​ർ നി​ല​വി​ല്‍ ആ​പ്പി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

മ​ണി​ക്കൂ​റു​ക​ള്‍ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ കാ​ത്തു​നി​ല്‍ക്കാ​തെ ഒ​രൊ​റ്റ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് സ​ഹ​ൽ ആ​പ്പി​ന്റെ മേ​ന്മ. പേ​പ്പ​ർ അ​ധി​ഷ്​​ഠി​ത ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി​ 2021 സെ​പ്റ്റം​ബ​റി​ലാ​ണ് സ​ഹ​ൽ ആ​പ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitSahal app
News Summary - More services in Sahal app
Next Story