Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് വിമാനത്താവളം ടെർമിനൽ 4-ൽ നിന്ന് കൂടുതൽ സർവിസുകൾ

text_fields
bookmark_border
കുവൈത്ത് വിമാനത്താവളം ടെർമിനൽ 4-ൽ നിന്ന് കൂടുതൽ സർവിസുകൾ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-4 ൽ നിന്ന് കൂടുതൽ വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ഖത്തർ എയർവേസും ചൊവ്വാഴ്ച മുതൽ ഇത്തിഹാദും വ്യാഴാഴ്ച മുതൽ തുർക്കി എയർലൈൻസും സർവീസ് ആരംഭിക്കും.

ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്ന് അടച്ചതിനാൽ ഈ മാസം 15 മുതലാണ് ടെർമിനൽ-4 ൽ നിന്ന് വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് അടക്കം കൂടുതൽ വിമാനങ്ങൾ ഇവിടെ നിന്ന് സർവിസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വിമാന ഗതാഗതം ഷെഡ്യൂൾ ചെയ്ത സമയക്രമത്തിലേക്ക് തിരിച്ചെത്തിയതായും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനൽ ഒന്ന് അടച്ചത് ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും കാരണമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More services from Kuwait Airport Terminal 4
Next Story