ലബനാന് കൂടുതൽ മാനുഷിക സഹായം
text_fieldsകെ.ആർ.സി.എസ് സഹായവസ്തുക്കൾ വിമാനത്തിൽ
കുവൈത്ത് സിറ്റി: ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കുവൈത്ത് സഹായം തുടരുന്നു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അയച്ച മൂന്നാമത്തെ ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ബൈറൂത്തിലെത്തി.
41 ടൺ വിവിധ സഹായ വസ്തുക്കൾ വിമാനത്തിലുണ്ട്. കുവൈത്ത് ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി സ്ഥാപിച്ച മാനുഷിക എയർ ബ്രിഡ്ജിന്റെ ഭാഗമാണ് സഹായം.
നേരത്തെ രണ്ടു വിമാനങ്ങളിലായി 80 ടൺ വസ്തുക്കൾ കുവൈത്ത് ലബനാനിൽ എത്തിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായം, മറ്റു മാനുഷിക സഹായങ്ങൾ എന്നിവ അടക്കം ആയിരക്കണക്കിന് ലബനീസ് കുടുംബങ്ങൾക്ക് കെ.ആർ.സി.എസ് മാനുഷിക സഹായം നൽകിവരുന്നുണ്ട്.

