Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽനിന്ന് ഇന്നുമുതൽ കൂടുതൽ വിമാന സർവിസുകൾ

text_fields
bookmark_border
കുവൈത്തിൽനിന്ന് ഇന്നുമുതൽ കൂടുതൽ വിമാന സർവിസുകൾ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച മുതൽ കൂടുതൽ വിമാന സർവിസുകളുണ്ടാകും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിന് അയവ് വന്നതിനാൽ കൂടുതൽ കമ്പനികൾ സർവിസ് വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ കുവൈത്തിലേക്കുള്ള വിമാന സർവിസ് ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു.

കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും നിലവിൽ സർവിസ് നടത്തുന്നുണ്ട്. മറ്റു കമ്പനികളും അടുത്ത ദിവസങ്ങളിൽ സർവിസുകൾ പുനരാരംഭിക്കും. സംഘർഷത്തിന് അയവ് വന്നതോടെ വിമാന സർവിസുകൾ ക്രമേണ സാധാരണ നിലയിലേക്ക് വരികയാണ്. വിമാന സർവിസ് കുറവ് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. പ്രവാസികൾ മറ്റു ജി.സി.സി രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങ​ളെയാണ് കാര്യമായി ആശ്രയിച്ചിരുന്നത്. ടിക്കറ്റ് നിരക്കും ഏറെ കൂടുതലായിരുന്നു. ഇനി ഇതിനെല്ലാം മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കുവൈത്തിൽനിന്ന് ഇന്നുമുതൽ കൂടുതൽ വിമാന സർവിസുകൾ
Next Story