Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ല്‍നി​ന്ന്...

ഇ​ന്ത്യ​യി​ല്‍നി​ന്ന് കൂ​ടു​ത​ൽ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ൾ

text_fields
bookmark_border
domestic workers
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ല്‍നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ൾ എ​ത്തും. ഇ​ന്ത്യ, നേ​പ്പാ​ൾ, വി​യ​റ്റ്‌​നാം, മ്യാ​ന്മ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ൽ ദു​റ ക​മ്പ​നി ഫോ​ർ ഡൊ​മ​സ്റ്റി​ക് ലേ​ബ​ർ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ന്‍ മു​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ സു​വാ​ബി അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് തു​ട​രും. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മി​ക​ച്ച സേ​വ​നം ന​ല്‍കാ​നാ​ണ് ക​മ്പ​നി ശ്ര​ദ്ധ​കൊ​ടു​ക്കു​ന്ന​തെ​ന്നും ലേ​ബ​ർ ഓ​ഫി​സു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​നോ ലാ​ഭ​മു​ണ്ടാ​ക്കാ​നോ ശ്ര​മി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

ശ്രീ​ല​ങ്ക​യി​ൽ​നി​ന്നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് സു​താ​ര്യ​മാ​യ രീ​തി​യി​ലാ​ണ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്റും ക​മ്പ​നി​യു​ടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ൽ സു​വാ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workers
News Summary - More domestic workers from India to Kuwait
Next Story