കൂടുതല്‍ ബയോമെട്രിക് സേവനകേന്ദ്രങ്ങൾ തുറന്നു
text_fieldsകുവൈത്ത് സിറ്റി: ജനങ്ങളുടെ വിരലടയാളങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ ബയോമെട്രിക് സേവനകേന്ദ്രങ്ങൾ തുറന്നു. കുവൈത്തികള്‍ക്കും ജി.സി.സി പൗരന്മാർക്കുമാണ് പുതുതായി മൂന്നു കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇതോടെ കുവൈത്തികൾക്കും ഗൾഫ് പൗരന്മാർക്കും അനുവദിച്ച മൊത്തം ബയോമെട്രിക് സെന്ററുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു വരെയായിരിക്കും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. തിരക്ക് പരിഗണിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് സൂചനകള്‍.
അലി സബാഹ് അൽ സാലം, ജഹ്റ മേഖലകളിൽ വിദേശികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. സഹേൽ ആപ് വഴിയോ മെറ്റ പോര്‍ട്ടല്‍ വഴിയോ ബയോമെട്രിക് രജിസ്ട്രേഷനായി ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ ബയോമെട്രിക് സംവിധാനം വഴി സുരക്ഷ ശക്തമാക്കാനും രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി എളുപ്പത്തിൽ പരിശോധിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് താമസിക്കുന്ന 18 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ ഭാഗമായാണ് സേവനകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചത്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ ബയോമെട്രിക് പരിശോധന നിർബന്ധമല്ല. എന്നാൽ, കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ ഈ പരിശോധനക്ക് വിധേയമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

