മൂല്യമുള്ള തലമുറക്ക് ധാർമിക വിദ്യാഭ്യാസം അനിവാര്യം -ഡോ. അമീർ അഹമ്മദ്
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ ഇസ്ലാഹി മദ്റസയുടെ ഒറിയന്റേഷൻ ഡേ ഇന്ത്യൻ ഡോക്ടേഴ്സ് ഫെഡറേഷൻ
പ്രസിഡൻറ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്സിറ്റി: ഭൗതിക ഉന്നതവിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നൽകി ജീവിതം അതു മാത്രമാണെന്ന് ചിന്തിക്കുമ്പോഴാണ് യഥാർഥത്തിൽ സമൂഹത്തിൽ തിന്മകളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നതെന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് ഡോ. അമീർ അഹമ്മദ്. നമ്മുടെ ജനസംഖ്യയിൽ നല്ലൊരു ശതമാനം ഈ ചിന്തക്ക് അടിപ്പെട്ട് സാമ്പത്തിക വരുമാനമാർഗം മാത്രമായി വിദ്യാഭ്യാസത്തെ കാണുന്ന ദയനീയ കാഴ്ചയാണ് എവിടെയും.
മതകാഴ്ചപ്പാടുകൾ പകർന്നുനൽകുന്നതിലൂടെ മാത്രമേ മൂല്യബോധമുള്ള സമൂഹസൃഷ്ടി സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ ഇസ്ലാഹി മദ്റസയുടെ ഒറിയന്റേഷൻ ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ അധ്യയനവർഷത്തെ പുസ്തകവിതരണോദ്ഘാടനം കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി സെക്രട്ടറി മെഹബൂബ് കാപ്പാട്, രക്ഷിതാവ് അനസ് കോഴിക്കോടിന് നൽകി നിർവഹിച്ചു.
അബ്ബാസിയ്യ മദ്റസ പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഷമീർ മദനി, അധ്യാപകൻ നൗഫൽ സ്വലാഹി എന്നിവർ ക്ലാസെടുത്തു. കെ.കെ.ഐ.സി കേന്ദ്ര പി.ആർ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം, അബ്ബാസിയ സോൺ പ്രസിഡന്റ് അബ്ദുൽ അസീസ് നരക്കോട് എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി, ഇസ്ഹാഖ് സ്വലാഹി, ശാഹുൽ ഈരാറ്റുപേട്ട, ഫൈറൂസ്, അബ്ദുൽ ബായിസ്, ഫഹദ്, റമീസ്, റഷീദ് കണ്ണൂർ എന്നിവർ നിയന്ത്രിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, മദ്റസ പി.ടി.എ ഭാരവാഹി അഡ്വ. അഫ്ത്താഖ് എന്നിവർ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. സോൺ വിദ്യാഭ്യാസ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

