പുതു തലമുറക്ക് ധാർമിക അവബോധം നൽകണം -അഹ്മദ്കുട്ടി മദനി
text_fieldsഐ.ഐ.സി അബ്ബാസിയ മദ്റസ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കലുഷിതമായ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാൻ പുതുതലമുറക്ക് ധാർമിക മൂല്യങ്ങളെക്കുറിച്ച് അവബോധം നൽകണമെന്ന് കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്റസ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുർആനിക അധ്യാപനങ്ങളെ മനോഹരശൈലിയിൽ അവതരിപ്പിക്കുന്ന പഠനാനുഭവങ്ങൾ മദ്റസ അധ്യാപനങ്ങളിൽ നിലനിൽക്കണം. കുട്ടികളെ വ്യക്തിത്വ രൂപവത്കരണത്തിന് സഹായിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി ഇഫ്താർ സംഗമ സദസ്സ്
പി.ടി.എ പ്രസിഡന്റ് ഹനൂബ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, പ്രധാനാധ്യാപകൻ സിദ്ദീഖ് മദനി എന്നിവർ സംസാരിച്ചു. ബിലാൽ അസീസ് ഖിറാഅത്ത് നടത്തി. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മുസ്തഫ കാരി, അബ്ദുറഹിമാൻ അൻസാരി എന്നിവർ സംബന്ധിച്ചു. ഷമീം ഒതായി സ്വാഗതവും യു.പി. ആമിർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

