മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന സംഘടനയായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന സംഘടനയായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് വാർഷിക രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബിബിൻ ജോർജ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. വർഗീസ് കാവനാട്ടിൽ, ചർച്ച് സെക്രട്ടറി രഞ്ജിത് കുരുവിള, ചർച്ച് ട്രസ്റ്റി ബെച്ചു മാത്തൻ, ബി.ഡി.കെ ഭാരവാഹികളായ മനോജ് മാവേലിക്കര, നിമിഷ് കാവാലം, എം.ബി.വൈ.എ സെക്രട്ടറി ലിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് കൺവീനർ എമിൽ മാത്യു നേതൃത്വം നൽകി. എം.ബി.വൈ.എ ട്രസ്റ്റി കെ.ജെ. എൽദോസ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

