റമദാൻ ത്യാഗത്തിെൻറയും അനുകമ്പയുടെയും മാസം –അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് വിഡിയോയിലൂടെ റമദാൻ ആശംസ അറിയിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും റമദാൻ ആശംസ നേരുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. സുരക്ഷ, ക്ഷേമം എന്നിവ ആശംസിക്കുന്നു. സമുദായങ്ങൾ ഒരുമയോടെ ജീവിക്കുന്ന ഇന്ത്യയിൽ ഒാരോ വിഭാഗങ്ങളുടെയും വിശേഷാവസരങ്ങൾ പ്രധാനമാണ്. െഎക്യവും െഎക്യദാർഢ്യവും വളർത്താനുള്ള അവസരമായ ഇവയെ ഉപയോഗിക്കണം. ആശംസകൾ അറിയിച്ച്, നോമ്പുതുറകളിൽ പരസ്പര ബന്ധം ഉൗഷ്മളമാക്കുന്നത് നമുക്കിടയിൽ പതിവുള്ളതാണ്. ത്യാഗത്തിെൻറയും അനുകമ്പയുടെയും സൗഹാർദത്തിെൻറയും സന്ദേശംകൂടി ഇൗ വിശുദ്ധ മാസം പങ്കുവെക്കുന്നുണ്ട്. ഇത് സ്നേഹത്തിെൻറയും നന്ദിയുടെയും ക്ഷമയുടെയും ആത്മനിയന്ത്രണത്തിെൻറയും സാമൂഹിക ഉത്തരവാദിത്തത്തിെൻറയും കൂടി മാസമാണ്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സമൂഹം ശ്രദ്ധേയമായ വിജയം കൈവരിക്കുന്ന മാസംകൂടിയായി ഇൗ റമദാൻ മാറെട്ട എന്ന് ആശംസിക്കുന്നതായി അംബാസഡർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

