പ്രവാസി ജീവനക്കാരി 17,000 ദീനാർ തട്ടിയെന്ന് കമ്പനി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത പ്രവാസി ജീവനക്കാരി 17,000 ദീനാർ തട്ടിയെടുത്തതായി പരാതി. കമ്പനി ആസ്ഥാനത്ത് നടന്ന വാർഷിക കണക്കെടുപ്പിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് കമ്പനി ഉടമയുടെ പ്രതിനിധി പൊലീസിൽ പരാതി നൽകി. പ്രതിയായ ജീവനക്കാരിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി. ഇത് അന്വേഷണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പണം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പ്രതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്

