കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും; ജാഗ്രത മുന്നറിയിപ്പ് നല്കി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ
text_fieldsRepresentational Image
കുവൈത്ത് സിറ്റി: കുവൈത്തില്‍ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് നല്കി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് ക്രിമിനൽ ഗ്രൂപ്പുകൾ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.വ്യാപാര പ്രവർത്തനങ്ങളിൽ സാമ്പത്തിക ഇടനിലക്കാരനായി പങ്കെടുക്കുന്ന ഇവര്‍ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. തുടര്‍ന്ന് വ്യക്തികളുടെ അക്കൗണ്ട് ഡേറ്റകള്‍ കൈക്കലാക്കും. പിന്നീട് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.