നിയമങ്ങൾ പാലിക്കാത്ത മണി എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിയമങ്ങൾ പാലിക്കാത്ത നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വ്യവസ്ഥകൾ പാലിക്കാനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിച്ചതിനാലാണ് എക്സ്ചേഞ്ച് ഓഫിസുകൾ താൽക്കാലികമായി അടച്ചത്.
നേരത്തെ എക്സ്ചേഞ്ചുകളുടെ മേൽനോട്ടവും നിരീക്ഷണവും വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്നു. എന്നാൽ അടുത്തിടെ മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്ന് എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം സെൻട്രൽ ബാങ്കിന് കൈമാറിയിരുന്നു.
സെൻട്രൽ ബാങ്കിന്റെ പുതിയ നിർദേശപ്രകാരം എക്സ്ചേഞ്ച് സ്ഥാപനങ്ങൾ രണ്ടു ദശലക്ഷം കുവൈത്ത് ദീനാർ മൂലധനമുള്ള കമ്പനികളായി മാറണം. 50,000 ദീനാർ മൂലധനത്തിൽ പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അനുമതി ഇല്ല.
പ്രാദേശിക വിപണിയിൽ കറൻസി ഇടപാടുകൾക്കായി മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതിയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലും അധാർമിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

