മൊയ്തീൻ മൗലവി നിര്യാതനായി
text_fieldsമൊയ്തീൻ മൗലവി
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനും കോഴിക്കോട് കാന്തപുരം സ്വദേശിയുമായ മൊയ്തീൻ മൗലവി (62) നിര്യാതനായി. ദീർഘനാളായി കുവൈത്ത് പ്രവാസിയാണ്. വൃക്കസംബന്ധമായ അസുഖം കാരണം കുവൈത്ത് അദാൻ ആശുപത്രിയിൽ തീവ്രപരിചരണത്തിലിരിക്കെയാണ് അന്ത്യം. 30 വർഷമായി കുവൈത്തിലെ മത സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് ഫലാഹ് അൽ മുഫിലിഹ് പള്ളിയിൽ യുദ്ധത്തിനു മുമ്പ് മുഅദ്ദിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാന്തപുരം കുഴിയിൽ വീട്ടിൽ അബൂബക്കർ ഹാജിയുടെയും ആമിനയുടെയും മൂന്നാമത്തെ മകനാണ്.
ഭാര്യ: പുല്ലൂരാംപാറ കിളിയൻതൊടിയിൽ ഷക്കീല. മക്കൾ: ഡോ. അസ്മ മൊയ്തീൻ (അദാൻ ഹോസ്പിറ്റൽ കുവൈത്ത്), എൻജി. അനസ് മൊയ്തീൻ (കുവൈത്ത് വെൽ ഡ്രില്ലിങ് കമ്പനി), അയൂബ് മൊയ്തീൻ. മരുമകൻ: റസ്ദാൻ സഹർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൂസ, മുഹമ്മദ്, ഫാത്തിമ, ആയിഷ, ഖദീജ. മയ്യിത്ത് കുവൈത്തിൽ ഖബറടക്കി.
മൊയ്തീൻ മൗലവി ഖുർആൻ പഠനരംഗത്തെ നിറസാന്നിധ്യം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ സജീവ പ്രവർത്തകനും ഖുർആൻ പഠനരംഗത്ത് നിറസാന്നിധ്യവുമായിരുന്ന കാന്തപുരം നെച്ചിക്കുന്നുമ്മൽ മൊയ്തീൻ മൗലവിയുടെ (62) വിയോഗം വലിയ നഷ്ടമാണെന്ന് ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ അറിയിച്ചു.
നാല് പതിറ്റാണ്ടോളമായി പ്രവാസിയായ അദ്ദേഹം ഇന്ത്യൻ ഇസ ്ലാഹി സെൻറർ കേന്ദ്ര ഉപദേശക സമിതി അംഗം, ദഅ്വ സെക്രട്ടറി, അബൂഹലീഫ യൂനിറ്റ് പ്രസിഡൻറ്, ഫഹാഹീൽ ഇസ്ലാഹി മദ്റസ സദർ മുദരിസ്, സബാഹിയ്യ തഹ്ഫീളുൽ ഖുർആൻ മേധാവി തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്. കുവൈത്ത് മിനിസ്ട്രി ജീവനക്കാരനും നേരത്തേ ഔഖാഫ് ജോലിക്കാരനുമായിരുന്നു. അഹ്മദി മേഖല കേന്ദ്രീകരിച്ച് ഐ.ഐ.സിയുടെ ഖുർആൻ സംരംഭങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം നൽകുകയും നിരവധി പേർക്ക് തജ്വീദ് പ്രകാരമുള്ള ഖുർആൻ ക്ലാസ് നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

