ആഭ്യന്തര മന്ത്രാലയത്തിന് ആധുനിക പട്രോളിങ് വാഹനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: അതിവേഗത്തിൽ കുതിച്ചെത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ആധുനിക പട്രോളിങ് വാഹനങ്ങൾ. അലി അൽഗാനിം ആൻഡ് സൺസ് കമ്പനിയാണ് സാമൂഹിക സംരംഭത്തിന്റെ ഭാഗമായി നൂതന സൗര്യങ്ങളുള്ള വാഹനങ്ങൾ സമ്മാനിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹിന്റെ സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വാഹനങ്ങൾ കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്നാണ് വാഹനങ്ങൾ വിതരണം ചെയ്തതെന്നും രാജ്യത്തെ വിവിധ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള ക്രിയാത്മക സഹകരണത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പട്രോളിങ് യൂനിറ്റുകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സംഭാവന നൽകുന്നതായും ചൂണ്ടികാട്ടി.
അലി അൽഗാനിം ആൻഡ് സൺസ് കമ്പനിയുടെ സാമൂഹ്യ സംരംഭത്തെ പ്രശംസിച്ച ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് രാഷ്ട്രത്തിനും സമൂഹത്തിനും സേവനം നൽകുന്നതിൽ സ്വകാര്യ മേഖലയുടെ സംഭാവനകളെ പ്രശംസിച്ചു.സുരക്ഷാ സംവിധാനത്തെ പിന്തുണക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രാധാന്യം അലി അൽഗാനിം ആൻഡ് സൺസ് കമ്പനി ചെയർമാൻ ഫഹദ് അൽഗാനിം സൂചിപ്പിച്ചു.രാജ്യത്തെ സേവിക്കുന്നതും സാമൂഹിക ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നതുമായ സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

