ജാബിർ ഹോസ്പിറ്റൽ അത്യാധുനിക ഹൈബ്രിഡ് ഓപറേഷൻ റൂം തുറന്നു
text_fieldsജാബിർ ഹോസ്പിറ്റലിലെ ഹൈബ്രിഡ് ഓപറേഷൻ റൂം
കുവൈത്ത് സിറ്റി: അത്യാധുനിക ഇൻറർവെൻഷനൽ റേഡിയോളജി ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാമത്തെ ഹൈബ്രിഡ് ഓപറേഷൻ റൂം തുറക്കുന്നതായി ജാബിർ ഹോസ്പിറ്റൽ പ്രഖ്യാപിച്ചു. ഒന്നിലധികം ശസ്ത്രക്രിയകളും റേഡിയോളജിയും ഒരേസമയം ഇതുവഴി സാധ്യമാകും. രോഗിയുടെ സുരക്ഷയും ശസ്ത്രക്രിയാ ഫലങ്ങളും വർധിപ്പിക്കുകയും ചെയ്യും.
മസ്തിഷ്ക ശസ്ത്രക്രിയകൾ, ഓർത്തോപീഡിക്, നട്ടെല്ല് ശസ്ത്രക്രിയകൾ, വാസ്കുലർ സർജറികൾ, ആർട്ടീരിയൽ കത്തീറ്ററൈസേഷൻ, ഹാർട്ട് സർജറികൾ, ഹാർട്ട് കത്തീറ്ററൈസേഷൻ, എൻഡോസ്കോപ്പിക് നടപടിക്രമങ്ങൾ, കരൾ, പാൻക്രിയാറ്റിക് സർജറികൾ, ട്രോമ സർജറികൾ എന്നിവയുൾപ്പെടെ വിപുലമായ ചികിത്സക്ക് പുതിയ ഹൈബ്രിഡ് ഓപറേഷൻ റൂം സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

