തെളിഞ്ഞ കാഴ്ചക്ക് ആധുനിക പരിചരണം; മഹ്ബൂലയിൽ മെട്രോയുടെ നേത്രരോഗ വിഭാഗം
text_fieldsഡോ. ഹുദ
കുവൈത്ത് സിറ്റി: മഹ്ബൂല ‘മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ’ ശ്രദ്ധ നേടി ഒഫ്താൽമോളജി വിഭാഗം. കാഴ്ച സംരക്ഷണത്തിനും കണ്ണുകളുടെ സമഗ്ര ആരോഗ്യപരിപാലനത്തിനും മികച്ച ചികിത്സാ സംവിധാനങ്ങളോടെയാണ് ഈ വിഭാഗം.
പ്രശസ്ത ഒഫ്താൽമോളജിസ്റ്റായ ഡോ. ഹുദയുടെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. നേത്രസംബന്ധമായ രോഗനിർണയത്തിലും ചികിത്സയിലും ദീർഘകാല അനുഭവസമ്പത്ത് ഡോ.ഹുദക്കുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നേത്രരോഗങ്ങൾ കൃത്യമായി നിർണയിക്കുകയും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിൽ പ്രത്യേക പ്രാവീണ്യമുണ്ട്.
കണ്ണിലെ അലർജി, ചുവപ്പ്, വരണ്ട കണ്ണ്, കാഴ്ച മങ്ങൽ, ഇൻഫെക്ഷൻ, കണ്ണിലെ സമ്മർദ്ദ വ്യതിയാനങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ ഇവിടെ ലഭ്യമാണ്. സമഗ്ര നേത്ര പരിശോധനകളും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യതയോടെ നടത്തപ്പെടുന്നു. രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന സൗഹൃദപരമായ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. മേയ് 31 വരെ ഒഫ്താൽമോളജി കൺസൾട്ടേഷൻ ഫീസ് ഒരു ദീനാർ മാത്രമാണ്. ഓപ്റ്റിക്കൽ വിഭാഗത്തിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഫ്താൽമോളജി വിഭാഗത്തിനൊപ്പം പീഡിയാട്രിക്സ്, ഇൻറേണൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെന്റൽ, ജനറൽ മെഡിസിൻ ഇവിടെ സജ്ജമാണ്. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ മഹ്ബൂലയിൽ ആരംഭിച്ച ‘മെട്രോ സൂപ്പർ മെഡിക്കൽ കെയർ’ ഇതിനകം പൊതുജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

