ആധുനിക ലേല കേന്ദ്രം ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആധുനിക ലേല കേന്ദ്രം ആരംഭിക്കുന്നു. അംഗാറയില്‍ ഉപയോഗിച്ച കാറുകളുടെ വാങ്ങലിനും വിൽപനക്കുമായാണ് ലേല കേന്ദ്രം പദ്ധതിയിടുന്നത്. 'ഹരാജ് പ്രോജക്ട്' എന്ന പേരില്‍ പൊതുമരാമത്ത് മന്ത്രാലയമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
121,600 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ നിർമിക്കുന്ന കേന്ദ്രത്തില്‍ വിൽപന ഏരിയകളും, പാർക്കിങ് സൗകര്യങ്ങളും, റോഡുകളും, ഡ്രെയ്നേജ് സംവിധാനങ്ങളും ഒരുക്കും. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.
സുരക്ഷിതവും പ്രഫഷണലുമായ ഇടം ഒരുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

