റമദാനിൽ മിത ശീതോഷ്ണ കാലാവസ്ഥ
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ ഇത്തവണ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മാർച്ച് 1-ന് ആരംഭിക്കുന്ന റമദാൻ മാസത്തിൽ പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദിൽ അൽ-സഅദൂൻ പറഞ്ഞു. പെരുന്നാൾ മാർച്ച് 30നാകുമെന്നും ഈ കാലയളവിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും വർഷം മുമ്പ് മേയ്, ജൂൺ മാസങ്ങളിലെ കൊടും ചൂടിൽ കഠിനമായിരുന്നു നോമ്പ്. ഈ വർഷം മാർച്ച് തുടക്കത്തിൽ ആരംഭിക്കുന്നതിനാൽ തണുപ്പ് മാറി പതിയെ ചൂടിലേക്ക് കടക്കുന്നതേ ഉണ്ടാവുകയുള്ളൂ. ചാന്ദ്ര മാസത്തിലെ ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ വർഷവും ഇംഗ്ലീഷ് കലണ്ടറുമായി താരതമ്യം ചെയ്യുമ്പോൾ റമദാൻ പിന്നോട്ട് വരാറുണ്ട്.

