Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൊ​ഡേ​ണ, ജോ​ൺ​സ​ൺ...

മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എ​ത്തും

text_fields
bookmark_border
മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എ​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ​കൂ​ടി കു​വൈ​ത്തി​ൽ വൈ​കാ​തെ എ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി. അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്ത് എ​ത്തി​ച്ചേ​രും. പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ജോ​ൺ​സ​ൺ വാ​ക്സി​ൻ തി​ര​ഞ്ഞെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​- ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ത്തു​ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മൊ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്.

കൂ​ടു​ത​ൽ ഡോ​സ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​യാ​ൽ കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ണ്ട്. ആ​വ​ശ്യ​ത്തി​ന്​ വാ​ക്​​സി​ൻ എ​ത്തി​യാ​ൽ ഇ​നി​യും കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന്​ സെ​പ്​​റ്റം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ​ദ്ധ​തി. രാ​ജ്യ​നി​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ളു​ടെ പൊ​തു അം​ഗീ​കാ​ര​മു​ള്ള വാ​ക്​​സി​ൻ മാ​ത്ര​മേ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ള്ളൂ. നേ​ര​േ​ത്ത ഫൈ​സ​ർ ക​മ്പ​നി വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ ഉ​ൽ​പാ​ദ​നം സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു. 15 കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ModenaJohnson & Johnson vaccines
Next Story