Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാചകചര്യ...

പ്രവാചകചര്യ മാതൃകയാക്കുക -ഹുദാ സെന്റർ സമ്മേളനം

text_fields
bookmark_border
പ്രവാചകചര്യ മാതൃകയാക്കുക -ഹുദാ സെന്റർ സമ്മേളനം
cancel

കുവൈത്ത് സിറ്റി: പ്രവാചക സ്നേഹം എങ്ങനെയായിരിക്കണം എന്നതിന് പ്രവാചക അനുചരന്മാരാണ് യഥാർത്ഥ മാതൃകയെന്നും, പ്രവാചകചര്യ ജീവിതത്തെ യഥാവിധി പിൻപറ്റുകയാണ് ശരിയായ വഴിയെന്നും കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ച അസ്സിറാജ് സമ്മേളനം അഭിപ്രായപ്പെട്ടു.

‘മുഹമ്മദ് നബി -മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന ക്യാപ്‌ഷനിൽ കുവൈത്തിൽ നടന്നുവരുന്ന കാമ്പയിന്റെ പ്രചാരണ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. പുത്തനാചാരമായി കടന്നുവന്ന ജന്മദിനാഘോഷങ്ങൾ ഒഴിവാക്കികൊണ്ട് പ്രവാചകന്റെ ജീവിത വിശുദ്ധിയും അധ്യാപനങ്ങളും പകർത്തി ജീവിക്കാനാണ് വിശ്വാസികൾ തയാറാകേണ്ടതെന്ന് സമ്മേളനം ഓർമ്മിപ്പിച്ചു.

സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ സമ്മേളനം ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. ഹുദാ സെന്റർ വൈസ് പ്രസിഡന്റ്‌ അബൂബക്കർ വടക്കാഞ്ചേരി അധ്യക്ഷത വഹിച്ചു.

‘പ്രവാചക ജീവിതം അനുകരണീയ മാതൃക’ എന്ന വിഷയത്തിൽ അഹ്‌മദ്‌ പൊറ്റയിൽ, ‘പ്രവാചക സ്നേഹവും ആഘോഷങ്ങളുടെ നിലപാടും’ എന്ന വിഷയത്തിൽ അർഷദ് സമാൻ സ്വലാഹി, ‘പ്രമാണത്തിനെതിരായ പ്രവാചക മദ്ഹുകൾ’ എന്ന വിഷയത്തിൽ ആദിൽ സലഫിയും സംസാരിച്ചു. ഈദ് സോഷ്യൽ പ്രോഗ്രാം ബന്ധപ്പെട്ട വിവിധ മത്സരയിനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. ആദിൽ സലഫി സ്വാഗതവും ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsHuda Center
News Summary - Modeling the Prophet's character - Huda Center Conference
Next Story