മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
text_fieldsപി.എ.എച്ച്.ഡബ്ല്യു സംഘടിപ്പിച്ച മോക് ഡ്രില്ലിൽ നിന്ന്
കുവൈത്ത് സിറ്റി: രാജ്യവും മേഖലയും അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ മോക്ക് ഇവാക്വേഷൻ ഡ്രിൽ സംഘടിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ (പി.എ.എച്ച്.ഡബ്ല്യു).
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ജീവനക്കാർക്കായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉമർ അൽ റുവൈഹ് പറഞ്ഞു. സിവിൽ ഡിഫൻസ് ടീമുകളുടെ മേൽനോട്ടത്തിൽ നിയുക്ത റൂട്ടുകളിലൂടെയും അംഗീകൃത പോയിന്റുകളിലൂടെയും ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത് ഡ്രില്ലിൽ ഉൾപ്പെട്ടതായി അൽ റുവൈഹ് വിശദീകരിച്ചു. അടിയന്തര പ്രതികരണ പദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും അതോറിറ്റിയുടെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് പരിശീലനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

