മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ തയാർ
text_fieldsകുവൈത്തിൽ പ്രവർത്തന സജ്ജമായ മൊബൈൽ വാക്സിനേഷൻ യൂനിറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ കാരണങ്ങളാൽ വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്തവർക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ തയാറായി.അഞ്ച് ആരോഗ്യമേഖലയിലും രണ്ട് മൊബൈൽ യൂനിറ്റുകൾ വീതമാണ് നിലവിൽ നൽകിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവ പ്രവർത്തനം ആരംഭിക്കും.
കിടപ്പുരോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങള്‍മൂലം വാക്സിനേഷന് കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവർക്കായാണ് മൊബൈല്‍ വാക്സിനേഷന് യൂനിറ്റുകള്‍ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.ആരോഗ്യ മന്ത്രാലയം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇത്തരക്കാരുടെ കണക്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

