മൊബൈല്‍ ഐഡി ആപ് സർവിസ് സൗജന്യം
text_fieldsകുവൈത്ത് സിറ്റി: സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ് സേവനത്തിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ കുവൈത്ത്. ഫീസ് ഇടാക്കുമെന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ തള്ളി.
മൊബൈല്‍ ഐഡി ആപ് വഴി ഓതന്റിക്കേഷൻ നടപടികൾ അടക്കമുള്ള മുഴുവൻ സേവനങ്ങളും സൗജന്യമായി തുടരുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു.ഇത് സംബന്ധമായി സോഷ്യൽമീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

