യമനിൽ മൊബൈൽ ക്ലിനിക് ഉദ്ഘാടനം
text_fieldsകുവൈത്തി സംഘടനയായ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ
യമനിൽ ആരംഭിച്ച മൊബൈൽ ക്ലിനിക്
കുവൈത്ത് സിറ്റി: കുവൈത്തി സംഘടനയായ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ യമനിൽ മൊബൈൽ ക്ലിനിക് പദ്ധതി ആരംഭിച്ചു. 77,250 ഡോളർ ചെലവ് വരുന്ന പദ്ധതിയിലൂടെ മൂന്നുമാസം കൊണ്ട് 4500 രോഗികൾക്ക് ചികിത്സ നൽകാൻ കഴിയും. പാവപ്പെട്ട രോഗികൾക്ക് അവരുടെ മേഖലയിൽ ചെന്ന് മരുന്നും ചികിത്സയും സൗജന്യമായി ലഭ്യമാക്കാനാണ് മൊബൈൽ ക്ലിനിക് തുടങ്ങിയത്.
അൽ വാദിഅ ജില്ലയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിന്റെ ഭാഗമായാണ് ചികിത്സ സൗകര്യം ലഭ്യമാക്കിയത്. കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകളും സർക്കാർ ഏജൻസികളും യമനിൽ സഹായപ്രവാഹം തുടരുകയാണ്. സഹായ വസ്തുക്കളുമായി രണ്ടാഴ്ചക്കിടെ പത്താമത് വിമാനം വ്യാഴാഴ്ച ഡമസ്കസിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

