എം.കെ. മൊയ്തു ഹാജി അനുസ്മരണം
text_fieldsഎം.കെ. മൊയ്തു ഹാജി അനുസ്മരണ യോഗത്തിൽ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവും മുൻ ട്രഷററുമായിരുന്ന ചെണ്ടയാട് എം.കെ. മൊയ്തു ഹാജിയെ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അനുസ്മരിച്ചു. കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ല പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു. ഇസ്രായേൽ ക്രൂരതയാൽ കഷ്ടപ്പെടുന്ന ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സെക്രട്ടറി ബഷീർ തെങ്കര സ്വാഗതവും, ട്രഷറർ അബ്ദുറസാഖ് കുമരനല്ലൂർ നന്ദിയും പറഞ്ഞു. സൈതലവി ഒറ്റപ്പാലം, റഫീഖ് മുടപ്പക്കാട്, നിസാർ പുളിക്കൽ, മമ്മുണ്ണി കുമരനല്ലൂർ, സുലൈമാൻ ഒറ്റപ്പാലം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

