‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’: പത്ത് വിമാന ടിക്കറ്റ് നൽകി സിറ്റി ക്ലിനിക്
text_fieldsകുവൈത്ത് സിറ്റി: നാട്ടിലേക്ക് തിരിച്ചുപോവാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്ക് നേരെ കാരുണ്യത്തിെൻറ കരങ്ങൾ നീളുന്നു. ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് പത്ത് വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സിറ്റി ക്ലിനിക് ഗ്രൂപ്പ് രംഗത്തെത്തി.
കോവിഡ് പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായവർക്ക് തുണയാവാൻ പദ്ധതിയൊരുക്കി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും പദ്ധതിയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സിറ്റി ക്ലിനിക്ക് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ് പറഞ്ഞു.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 965 55777275 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയാവൺ പ്രവർത്തകരുമായി ബന്ധപ്പെടുക.
