‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’: പത്ത് വിമാന ടിക്കറ്റ് നൽകി ദാർ അൽ സഹ പോളി ക്ലിനിക്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ജീവിതത്തിെൻറ താളം തെറ്റിച്ച പ്രവാസികൾക്ക് സാന്ത്വനമായി വിവിധ തുറകളിൽനിന്ന് സഹായ ഹസ്തം തുടരുന്നു.
നാട്ടിലേക്ക് തിരിച്ചുപോവാൻ വിമാന ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്കായി ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിലേക്ക് അബ്ബാസിയ ദാർ അൽ സഹ പോളി ക്ലിനിക്ക് പത്ത് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു.
നാടിനെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ച പ്രവാസികൾ അനുഭവിക്കുന്ന തുല്യതയില്ലാത്ത പ്രതിസന്ധിയിൽ തുണയായി നിൽക്കാൻ ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ മുന്നോട്ടുവന്നത് സന്തോഷകരമാണെന്നും ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധയിയുമായി സഹകരിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ദാർ അൽ സഹ പോളി ക്ലിനിക്ക്, വെർട്ടസ് ഗ്രൂപ്പ് മാനേജ്മെൻറിന് വേണ്ടി ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് നായർ വ്യക്തമാക്കി.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 965 55777275 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയാവൺ പ്രവർത്തകരുമായി ബന്ധപ്പെടുക.
