ഒളിച്ചോട്ടം: ഇഖാമ മരവിപ്പിക്കാനും നാടുകടത്താനും ഉത്തരവ്
text_fieldsകുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് എത്താതെ മാറിനടക്കുന്ന തൊഴിലാളികളുടെ ഇഖാമ മരവിപ്പിക്കാനും വിരലടയാളം രേഖപ്പെടുത്തി നാടുകടത്താനും ഉത്തരവ്. 2016 ജനുവരി നാലിനുശേഷം ഒളിച്ചോട്ടത്തിന് കേസ് കൊടുക്കപ്പെട്ട 18ാം നമ്പർ ഷുഉൗൺ വിസക്കാരാണ് ഈ നിയമത്തിെൻറ പരിധിയിൽവരുക.
െറസിഡൻഷ്യൽ, ജനറൽ ഇൻവെസ്റ്റിഗേഷൻ, മാൻപവർ അതോറിറ്റി എന്നീ വിഭാഗങ്ങളുമായി നടത്തിയ സംയുക്ത യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇങ്ങനെ ഇഖാമ റദ്ദാക്കുന്നവർക്ക് ഒരു കാരണവശാലും പിന്നീട് െറസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കില്ല. വിരലടയാളമെടുത്തതിന് ശേഷം നാടുകടത്തുന്ന ഇവർക്ക് പിന്നീട് കുവൈത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായിരിക്കും.
ഇഖാമ റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇവർക്ക് അവകാശമുണ്ടാവില്ല. അതേസമയം, 2016 ജനുവരി നാലിനുമുമ്പ് ഒളിച്ചോട്ടത്തിന് കേസ് ചുമത്തപ്പെട്ടവർക്ക് സ്പോൺസറുടെയോ തൊഴിലുടമയുടേയോ അനുമതിയോടെ ഇഖാമ സ്റ്റാറ്റസ് നിയമപരമാക്കാൻ സാധിക്കും. ഇൗ വിഷയവുമായി ബന്ധപ്പെട്ട് ലേബർ കോടതിയെ സമീപിക്കാനും ഇത്തരക്കാർക്ക് അവകാശമുണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം പ്രാബല്യത്തിലാകുന്നതോടെ സ്പോൺസർ മാറി ജോലിചെയ്യുന്ന നല്ലൊരു വിഭാഗം വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെടാൻ ഇടയുണ്ട്. 18ാം നമ്പർ സ്വകാര്യ കമ്പനി വിസക്കാർ ഒളിച്ചോട്ടത്തിന് പിടിയിലാകുമ്പോഴാണ് ഇത് ബാധകമാക്കുക. സർക്കാർ വിസയിലുള്ളവരും 20ാം നമ്പറിലുള്ള ഖാദിം വിസക്കാരും നിയമത്തിെൻറ
പരിധിയിൽവരില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കുന്നതിെൻറ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് സ്പോൺസർമാർ ദുരുപയോഗം ചെയ്യുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിയമം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ അത് ബാധിക്കും. ജോലിയിലെ ബുദ്ധിമുട്ടും മറ്റും കാരണം മാറിനിൽക്കുന്ന വിദേശികൾക്ക് തിരിച്ചുവരാൻ പറ്റാത്ത നിലയിൽ നാടുവിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
