Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങളെ സമീപിക്കരുത്, ഫോട്ടോ പകർത്തരുത്

text_fields
bookmark_border
മുന്നറിയിപ്പുമായി കുവൈത്ത് സൈന്യം
മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങളെ സമീപിക്കരുത്, ഫോട്ടോ പകർത്തരുത്
cancel

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങളേയോ, കഷ്ണങ്ങളേയോ സമീപിക്കരുതെന്ന് പൊതുജനങ്ങളെ ഉണർത്തി കുവൈത്ത് സൈന്യം. ഇത്തരം വസ്തുക്കളുടെയും സൈറ്റുകളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്താനോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കാനോ പാടില്ല.

അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വിവരങ്ങൾക്കായി ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു. പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. സമൂഹ സുരക്ഷ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് സൈന്യം ഉണർത്തി. ഇന്ന് പുലർച്ചെയും കുവൈത്തിനുനേരെ ഇറാൻ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ നിർദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not approach or photograph missile and drone debris.
Next Story